കേരളത്തിന്റെ മഹത്തായ
ഒരു തനതുകലാരൂപമാണ് എന്തുനൃത്തം. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ആണ് ഈ മഹത്തായ കലാരൂപം ജനനം
കൊണ്ടത്. എന്തുനൃത്തത്തിന്റെ ജനനത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്.
നമ്മുടെ
സംസ്കാരത്തിന്റെ അമൂല്യസ്വത്തായ എന്തുനൃത്തത്തിനു പക്ഷെ അര്‍ഹിക്കുന്ന അംഗീകാരമോ
പ്രോത്സാഹനമോ ലഭിച്ചില്ല എന്നത് വളരെ ഖേദകരമായ വസ്തുതയാണ്. അതുകൊണ്ടാണ് എന്റെ
മാന്യവായനക്കാരില്‍ ഒരാള്‍ക്ക് പോലും എന്തുനൃത്തം എന്താണെന്ന് തന്നെ അറിയാതെ
പോയത്.
എന്നാല്‍ എന്തുനൃത്തത്തിന്റെ ഉദ്ഭവത്തിന് സാക്ഷികളായ അപൂര്‍വരില് ഒരാള്‍ എന്ന നിലക്ക് ഈ
കലാരൂപത്തിന് അര്‍ഹിക്കുന്ന പ്രചാരണം നല്‍കേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നു.
അതിനു വേണ്ടിയാണ് ഈ കുറിപ്പ്.
കൂത്തിന് മാര്‍ഗ്ഗഭ്രംശം
സംഭവിച്ചു ഓട്ടന്‍തുള്ളല്‍ ഉദ്ഭവിച്ചത് പോലെ കേരളത്തിന്റെ ജനകീയകലാരൂപമായ
സിനിമാറ്റിക് ഡാന്‍സില്‍ നിന്നാണ് എന്തുനൃത്തത്ത്തിന്റെ ജനനം. പിന്നീട്
കേരളത്തിലെ കാമ്പസ്സുകളില്‍ സിനിമാറ്റിക് ഡാന്‍സ്നിരോധിച്ചത് എന്തുനൃത്തത്ത്തിന്റെ വളര്‍ച്ചക്കും തടസ്സമായി എന്നുവേണം കരുതാന്‍..
തൃശ്ശൂര്‍
നഗരപ്രാന്തത്തിലെ പ്രശസ്തമായ ഒരു വനിതാ കോളേജാണ് എന്തുനൃത്തത്തിന്റെ ജനനത്തിനു
വേദിയായത്. ‘കോളേജില്‍
പോയാല്‍ പ്രിന്സിപാള്‍ വഴക്ക് പറയും ക്ലാസ്സില്‍ പോയാല്‍ ടീച്ചര്‍മാര്‍ വഴക്ക്
പറയും പള്ളിയില്‍ പോയാല്‍ അച്ചന്‍ വഴക്ക് പറയും’ എന്ന് കീര്‍ത്തി കേട്ട ഒരു കൂട്ടം
വിദ്യാര്‍ഥിനികളാണ് ഈ അതിവിശിഷ്ട കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍.
സംഭവം ചുരുക്കി
പറയാം. മേല്പറഞ്ഞ വിദ്യാര്‍ത്ഥിനികള്‍ കോളേജിലെ ഫ്രെഷെര്‍സ് ഡേയ്ക്ക് ഒരു
സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി അഗാധമായ
അര്‍ത്ഥതലങ്ങള്‍ ഉള്ള ‘ഓടി പോയി കല്യാണം താന്‍ കട്ടി ചെല്ലാമ ഇല്ലേ കല്യാണം താന്‍
കട്ടിക്കിട്ട് ഓടിപോലാമാ’ എന്ന പാട്ട് തെരഞ്ഞെടുക്കുകയും ചെയ്തു. തങ്കമണിയാണ്
കോറിയോഗ്രാഫര്‍. അങ്ങനെ ദിവസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷം കാത്തിരുന്ന ആ ദിനം
വന്നെത്തി. എന്തായിരുന്നു ആ ദിനം അവര്‍ക്കായി എടുത്തു വച്ചിരുന്നത്?
പറഞ്ഞു തരാം.
കാഴ്ചക്കാരായി വന്ന
ചിലര്‍ സ്റ്റേജില്‍ ആരെന്തു കാണിച്ചാലും കൂവും എന്ന് പ്രതിജ്ഞ എടുത്തിട്ടായിരുന്നു
വന്നത്. എന്തായാലും നമ്മുടെ കൂട്ടരോടും അവര്‍ ഒട്ടും പക്ഷപാതം കാണിച്ചില്ല. അവര്‍
സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ കൂവലുകാര്‍ പണി തുടങ്ങി. പക്ഷെ ഇതൊന്നും
കൂസാതെ തങ്കമണിയും സംഘവും സധൈര്യം നൃത്തിച്ചുകൊണ്ടിരുന്നു.
പെട്ടന്നാണ് അത്
സംഭവിച്ചത്!
സംഘത്തില്‍ അല്‍പ്പം തൊലിക്കട്ടി കുറവുണ്ടായിരുന്ന അനസൂയക്കും പ്രിയംവദക്കും യാതൊരു
ന്യായവുമില്ലാത്ത ആ കൂവല്‍ സഹിക്കാന്‍ കഴിഞ്ഞില്ല. നൃത്തം ഏതാണ്ട് പകുതി ആയപ്പോള്‍
നൃത്തിക്കുന്നത് നിര്‍ത്തി അവര്‍ വേദിയില്‍ നിന്നും പലായനം ചെയ്തു
തങ്കമണിയും കൂട്ടരും അന്ധാളിച്ചു.
എന്താണ് സംഭവിച്ചതെന്നു അവര്‍ക്ക് മനസ്സിലായില്ല. അതോടെ പരിശീലിച്ചതെല്ലാം അവര്‍
മറന്നു പോകുകയും ഓരോരുത്തരും മനോധര്‍മമനുസരിച്ച് നൃത്തം ചവിട്ടാന്‍ തുടങ്ങുകയും ചെയ്തു.
കൂവലിന് ശക്തി കൂടി.
കാര്യങ്ങള്‍ കൈവിട്ടു
പോകും എന്ന് മനസ്സിലായപ്പോള്‍ തങ്കമണി രണ്ടു കൈയും ‘മാങ്ങപറി’ മുദ്രയില്‍ പിടിച്ചു
എതിരെ നില്‍ക്കുന്ന ആളുടെ നേരെ നീട്ടി എന്താ സംഭവം എന്ന് ആംഗ്യഭാഷയില്‍
അന്വേഷിച്ചു. കഷ്ടകാലത്തിന് താന്‍ മറന്നു പോയ ചുവടുകള്‍ തങ്കമണി തനിക്കു കാണിച്ചു
തരികയാണെന്നാണ് ആ നര്‍ത്തകിക്ക് മനസ്സിലായത്. ഉടനെ അവളും കൈകള്‍ ‘മാങ്ങപറി’
മുദ്രയിലാക്കി തങ്കമണിയെ അഭിമുഖീകരിച്ച് ചുവടു വയ്ക്കാന്‍ തുടങ്ങി. പെട്ടന്ന്
തന്നെ മറ്റു നര്‍ത്തകികളും അവരോടു ചേര്‍ന്നു.
പിന്നെ നോക്കുമ്പോള്‍ കാണുന്നത്
നര്‍ത്തകികള്‍ എല്ലാവരും കൈകള്‍ ‘എന്ത്?’ എന്ന മുദ്രയിലാക്കി വൃത്തത്തില്‍ ചുവടു
വയ്ക്കുന്നതാണ്. ആ പാട്ട് കഴിയുന്നത് വരെ അവര്‍ ആ നൃത്തം തുടര്‍ന്നു.
അങ്ങനെയാണ് സഹൃദയരേ എന്തുനൃത്തത്തിന്‍റെ
പിറവി. മഹനീയമായ ഈ കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍ കാലചക്രം ഉരുളുമ്പോള്‍ വിസ്മൃതരായി
പോകരുത് എന്ന ആഗ്രഹത്തോടെ ഈ കുറിപ്പ് അവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു.
എന്നെ ആളെ വിട്ടു
തല്ലരുതേ എന്നും വിനീതമായി അവരോടു അഭ്യര്‍ഥിച്ചു കൊള്ളുന്നു.
കൊള്ളാം
ReplyDeleteThank u sajjad
Deleteഹ ഹ ഹ... കലക്കി ദീപാ...
ReplyDeleteThank u mahesh
Deleteഹഹഹ കലക്കി മേരി. കൊള്ളാം :-) നെല്മളിയുടെ കഥയില്‍ ഞാന്‍ ഒരു കമെന്റ് പോസ്റ്റിയിരുന്നു. കണ്ടില്ല എന്നു തോന്നുന്നു അല്ലേ.
ReplyDeleteഎന്താണ് ചെയ്യേണ്ടത് എന്നു അറിയാത്ത സന്ദര്‍ഭങ്ങളില്‍ നമ്മളും എന്തുനൃത്തം കളിക്കാറുണ്ടല്ലൊ, അല്ലേ ? :-)
നല്ല പോസ്റ്റ്.
This comment has been removed by the author.
DeleteThank u sreeja. sorry da...reply idan vittu poyathaanu..thank u soo much :)
DeleteNo problems , Mary :) enthayalum when you say, " thrissur'le athiprasasthamaya vanitha college", njanum kureyere karyangal orthu chirikkum :D
DeleteYes there is so much to laugh about :)
Deleteഹേയ്...ചുമ്മാ പുളു
ReplyDeleteവീഡിയോ ഉണ്ടെങ്കിലേ വിശ്വസിക്കൂ!
Alla ajith sir, sathyama :D :D pande njangal anganeya :D :D
Delete:D :D
Deleteഹ ഹ ഹ അത് ശരി കൂവലില്‍ ചൂളാത്ത പെണ്‍പടയൊ?
ReplyDeleteചുമ്മാ വിമന്‍'സ് കോളേജ് ആയിരിക്കും
ഇതു ഞങ്ങളുടെ ഫീല്‍ഡ് ആണ്
ha ha ithokke enthu. women's college nnu paranjal ningal vichaarikkunna oru sthalame alla
Deleteenthoru manoharamaya enth nrithamm
ReplyDeletelike it.............
ReplyDeleteThank u
DeleteThank u :)
Delete