Monday, September 16, 2013

ഇങ്ങനെയും ഒരോണം

അവിവാഹിതകളുടെ പേടിസ്വപ്നമാണ് കല്യാണ ബ്രോക്കര്‍മാര്‍ എന്ന് ഞാന്‍ പ്രസ്താവിച്ചാല്‍ എത്ര അവിവാഹിതകള്‍ സമ്മതിക്കുമെന്നറിയില്ല. പക്ഷെ ഒരു സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ലക്‌ഷ്യം വച്ചു എന്‍റെ വീട്ടിലേക്കു വരുന്ന ബ്രോക്കര്‍മാര്‍ എന്നും എന്റെ പേടിസ്വപ്നമായിരുന്നു. “ഇത്രയധികം തെങ്ങിന്‍പറമ്പുള്ള ഇവനെ നീ കെട്ടിയില്ലെങ്കില്‍ നിന്‍റെ ജീവിതം കോഞ്ഞാട്ടയായിപ്പോകും” തുടങ്ങിയ ഡയലോഗുകള്‍ സഹിക്കാതെ വന്നപ്പോഴാണ് ബ്രോക്കര്‍മാര്‍ ഇറങ്ങാന്‍ സാധ്യതയുള്ള ഒഴിവുദിവസങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുക എന്ന നയം ഞാന്‍ സ്വീകരിച്ചത്. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. അങ്ങനെ ഓണസദ്യയും ഒക്കെ ഉണ്ട് വയറു നിറയെ പായസവും അടിച്ചു കിറുങ്ങി ഇരിക്കുമ്പോഴാണ് “ഇവിടെ ഒരു പെണ്‍കുട്ടി പുര നിറഞ്ഞു നില്‍ക്കുന്നുണ്ട് എന്ന് കേട്ടു, ഞാന്‍ സഹായിക്കാന്‍ വേണ്ടി വന്നതാ” എന്നാ രീതിയില്‍ ഒരു ബ്രോക്കര്‍ കയറി വന്നത്.
ഈ ബ്രോക്കര്‍മാരെ കാണുമ്പോള്‍ ഞാന്‍ സൈക്കൊസിസ്സില്‍ നിന്നും ന്യൂറോസിസ്സിന്റെ അജ്ഞാതമേഖലകളിലേക്ക് സഞ്ചരിക്കുന്നത് കൊണ്ട് കട്ടിലൊന്നും പിടിച്ചു പൊക്കാതിരിക്കാന്‍, എന്നെ തന്നെ നിയന്ത്രിച്ച്‌ ഞാന്‍ സ്വയം മുറിയില്‍ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ അയാളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് ചെറിയ തോതില്‍ ഒരു നാഗവല്ലി പ്രകടനം നടത്തി മുറിയിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
എന്നാല്‍ ഇതിലൊന്നും ആ ബ്രൊക്കര്‍ പതറിയില്ല. പല തരത്തിലുള്ള ചെറുക്കന്മാരെ കുറിച്ചു അപ്പന് ക്ലാസ്സെടുക്കാന്‍ തുടങ്ങി. അപ്പന്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്. രണ്ടുനില വീട്, സ്വന്തമായി നെല്ലുകുത്ത് കമ്പനി തുടങ്ങിയ പ്രലോഭനങ്ങള്‍ പുട്ടിനു പീര പോലെ ബ്രോക്കര്‍ ഇടുന്നുമുണ്ട്. പക്ഷെ വിവരണങ്ങള്‍ക്ക് നീളം കൂടാന്‍ തുടങ്ങിയപ്പോള്‍ അപ്പനു എന്തോ പന്തികേട്‌ തോന്നി. പിന്നെ തന്നെക്കുറിച്ചും ബ്രോക്കരദ്ദ്യം വിവരിക്കാന്‍ തുടങ്ങി. ഫുട്ബോള്‍ മത്സരത്തില്‍ സമ്മാനം കിട്ടിയതും പാപ്പച്ചന്റെ ഒപ്പം കളിച്ചതും പറഞ്ഞായിരുന്നു തുടക്കം. വിവരണം നീണ്ടു നീണ്ട് “പിന്നേ, ഞാനും സരിതയും കൂടി അല്ലെ സോളാറിന്റെ പൈസ മുഴുവന്‍ പിരിച്ചു ഉമ്മന്‍ ചാണ്ടിക്ക് കൊണ്ട് കൊടുത്തത്?” എന്ന് വരെ എത്തിയപ്പോള്‍ അപ്പന് ഏതാണ്ട് കാര്യങ്ങള്‍ പിടികിട്ടി.
ഞാന്‍ ഒന്നന്ന്വേഷിക്കട്ടെ എന്ന് പറഞ്ഞു സ്കൂട്ടാവാന്‍ നോക്കിയപ്പോള്‍ അതാ വരുന്നു അടുത്ത അമിട്ട്. “ഡേവിസ് ചേട്ടന്‍ ഒന്ന് കൊണ്ടും പേടിക്കണ്ട. മോളുടെ കാര്യം ഞാന്‍ ഏറ്റു. ഞങ്ങളുടെ കുടുംബക്കാര്‍ ഈ പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മ്മടെ ഇന്ദിര ഗാന്ധീടെ മോന്‍ രാജീവ്‌ ഗാന്ധീടേം സോനിയെടേം കല്യാണം ശരിയാക്കിയത് ആരാ? എന്റെ അമ്മ. പക്ഷെ ഇപ്പൊ അവരതൊക്കെ മറന്നു. ഒരു വിശേഷത്തിനും ഞങ്ങളെ വിളിക്കാറും ഇല്ല. പക്ഷെ അതിലെനിക്ക് വിഷമം ഒന്നും ഇല്ലാട്ടോ.”
ഇത്രയും ആയതോടെ അപ്പന് മതിയായി. കല്യാണരാമനിലെ ഇന്നസെന്റിനെപ്പോലെ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ട് അപ്പന്‍ എണീറ്റ് അകത്തേക്കോടി രക്ഷപ്പെട്ടു. ചുരുക്കത്തില്‍ ഈ സന്ദര്‍ശനം കൊണ്ട് ബ്രോക്കര്‍ സാര്‍ ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കി എന്ന് വേണം പറയാന്‍.


24 comments:

 1. പാരമ്പര്യം പറഞ്ഞപ്പോൾ സമ്മതിക്കായിരുന്നു.. മ്മ്ണി ബല്യ ആളുകളല്ലാർന്നോ..!

  ReplyDelete
 2. :)

  കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ ഉപകാരമായി.

  ReplyDelete
 3. കൊള്ളാമല്ലോ... എന്നാലും ഒരു കല്യാണമൊക്കെ കഴിക്ക് . ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ..

  ReplyDelete
 4. എന്നാലും ഇത്ര പെട്ടന്നു സ്കൂട്ടാവേണ്ടിയിരുന്നില്ല ,ചിലപ്പോള്‍ ശെരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ")

  ReplyDelete
 5. അല്ലേലും സത്യത്തിനൊന്നും ഇപ്പം ഒരു വിലയുമില്ല. ബ്രോക്കര്‍മാര് സത്യേ പറയാറുള്ളൂ. അറിയ്യോ.

  ReplyDelete
 6. ഹ ഹ ഹ ബ്രോക്കർമാരെ ഇഷ്ടമല്ലെങ്കിലും അവർ പറഞ്ഞതെല്ലാം കേട്ടു അല്ലെ :)

  ReplyDelete
 7. ha..ha..happy onam.....
  broker happy ellavarum happy...

  ReplyDelete
 8. അടുത്ത ബ്രോക്കർക്കായി കത്തിരിക്കാം .

  ReplyDelete
 9. കൊള്ളാം ... ഇഷ്ട്ടായി

  നര്‍മ്മം വഴങ്ങുന്നുണ്ട്. അല്‍പ്പം കൂടി കൌണ്ടറുകള്‍ ഉള്‍പ്പെടുത്തി ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു എന്ന് തോന്നി. ഈ നല്ല എഴുത്ത് തുടരുക. ആശംസകള്‍

  ReplyDelete
 10. എന്നാ പിന്നെ വെബ് ബ്രോക്കർമാരെ നോക്കാൻ പാടില്ലാരുന്നോ അതാവുമ്പോ നമുക്ക് താൽപ്പര്യമില്ലേൽ ൿലൊസ് ചെയ്യാല്ലഓ

  ReplyDelete
 11. santhosham...commentukalkku nandi :)

  ReplyDelete
 12. ഓണത്തിന് അല്പം ചിരി മധുരം ...ആശംസകൾ

  ReplyDelete
  Replies
  1. ayalu vannathu nannayi...athu kondu nee blogine veendum enippichallo...:) angine aa manapaayasavum aarko vendi thulachu poyi:P

   Delete
  2. nee ottum maariyittilla. manappayasam thilachu poyi ennu para penne...

   Delete
 13. ha ha ha....unnuly, ninnekkond thottu....deepu thakarthu...

  ReplyDelete
 14. കഥാ അവസാനം : ഒരു ബ്രോക്കര്‍മാര്‍ ഇലതെയ് നെല്ലുകുത്ത് കമ്പനി ഇല്ലാത്ത.. ഒരു സ്വപ്ന കാമുകൻ കടലും കടന്നു വന്ന് നഗവലിയെ കെട്ടി ... :-)

  ReplyDelete
 15. ദദാണ് കഥേടെ ക്ലൈമാസ്ക്

  ReplyDelete