ഒരുത്തന്‍ അല്ലെങ്ങില്‍ ഒരുത്തി യാതൊരു പ്രകോപനവുമില്ലാതെ നിങ്ങളുടെ മേല്‍ വാള് വച്ചാല്‍ നിങ്ങള്‍ക്കെന്തു തോന്നും?
ഒരല്പ്പനെരത്ത്തെക്കെങ്കിലും നിങ്ങള്‍ക്കു മുഴുവന്‍ ലോകത്തോടും വെറുപ്പ് തോന്നില്ലേ ?
ഈ മനുഷ്യര്‍ എല്ലാം വൃത്തി കെട്ട ജീവികളാണെന്നു തോന്നില്ലേ?
എനിക്കും അങ്ങനെതോന്നി. ഒരിക്കല്‍.
സംഭവം നടക്കുമ്പോള്‍ ഇന്ത്യ സാമ്പത്തിക ഉദാരവല്ക്കരണത്ത്തിലേക്ക് ആദ്യത്തെ ചുവടു കഴിഞ്ഞു. പക്ഷെ അതിനു എന്‍റെ അനുഭവവുമായി യാതൊരുബന്ധവും ഇല്ല. ആകെ ബന്ധമുള്ളത് ജീവിച്ചിരിക്കുന്ന ചില ഇന്ത്യക്കാര്‍ക്ക് മാത്രം.
സംഭവത്തിന്‍റെപശ്ചാത്തലം ഞാന്‍ പഠിച്ച സെന്‍റ് മേരീസ് എല്‍ പി സ്കൂള്‍ തന്നെ. അന്ന് ഞാന്‍ രണ്ടാംക്ലാസ് സി യിലെ വിദ്യാര്‍ത്ഥിനി. കോണ്‍വെന്റ് സ്കൂള്‍ ആയതു കൊണ്ട് ഉച്ചക്കുള്ള ഇടവേള കഴിഞ്ഞു ബെല്‍ അടിച്ചാല്‍ ഞങ്ങള്‍ അഥവാ ക്രിസ്ത്യാനി കുട്ടികള്‍ വരിവരിയായി പള്ളിയിലേക്ക്പോകും.
അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ആ സമയത്ത് മാത്രമാണ് ഞങ്ങള്പള്ളിയിലേക്ക് പോകുന്നത് എന്ന്.
ഒരിക്കലുമല്ല.
ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങള്‍ ഓടി പള്ളിയില്‍ എത്തും. പിന്നെ ക്ലാസ്സില്‍
കയറാനുള്ള ബെല്‍ അടിക്കുന്ന വരെ അവിടെയാണ്.
ചിലപ്പോള്‍ തൊട്ടടുത്ത സെമിത്തേരിയില്‍ ചെന്നിരുന്നു പ്രേതകഥകള്‍ പറയും.
പിന്നെ അവിടെയുള്ള കിണറ്റിലേക്ക് എത്തി നോക്കും . അല്ലെങ്കില്‍ പള്ളിമേടയില്‍ ചെന്ന് ജോസ് അച്ചന്‍ സിനിമ കാണുന്നുണ്ടെങ്കില്‍ ഞങ്ങളും കൂടും. ( അങ്ങനെ ആണ്ഞാന്‍ മമ്മൂട്ടീടെ കോട്ടയം കുഞ്ഞച്ചന്‍ ആദ്യമായി
കണ്ടത്).
ബട്ട് ഈ വക വിക്രസ്സുകള്‍ ക്കൊന്നും ജാതി മത ഭേദം ഒട്ടും ഉണ്ടായിരുന്നില്ല. ഇനി നമുക്ക് സംഭവത്തിലേക്ക് തിരിച്ചു വരാം. വരിയായി പള്ളിയില്‍ എത്തുന്ന ഞങ്ങള്‍ വരിയായി തന്നെ അള്‍ത്താരക്ക് മുന്‍പില്‍ മുട്ട് കുത്തും. അന്ന് എന്‍റെ തൊട്ടു പിറകില്‍ മുട്ട് കുത്തിയത്ജിന്‍സി മറിയം ആണ്. അവള്‍ എന്നെ പോലെ അല്ല. പഠിക്കാന്‍ ബഹു മിടുക്കി.
അങ്ങനെ ഞാന്‍ മുട്ട് കുത്തി ശബരി മലയില്‍ തങ്കസൂര്യോദയം പാടുന്ന രാഘവന്‍റെ മുഖഭാവത്തോട് കൂടി ( ചുമ്മാ.. സിസ്റ്ററെ പറ്റിക്കാന്‍) പ്രാര്ത്ഥിക്കുമ്പോള്‍ ആണ് അവള്‍ ജിന്‍സി മറിയം ആ ക്രൂരകൃത്യം ചെയ്തത് .”ഗ്വെ!”
ആഹാ. അവള്‍ ഉച്ചക്കുണ്ട ചോറ് മുഴുവന്‍ ഇതാ എന്‍റെ പുറത്തു കൊട്ടിയിരിക്കുന്നു. കര്‍ത്താവിനു സ്തുതി.
അവള്‍ തളര്‍ന്നു. ടീച്ചര്മാര് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ചു പുറത്തേക്കു കൊണ്ട് പോയി . ശേഷം ഒരു ഓട്ടോയില്‍ കയറ്റി അവളെ വീട്ടില്‍ വിട്ടു .
അത് കൊണ്ട്
തുടര്‍ന്നുള്ള സീനുകളില്‍ അവള്‍ക്കു റോള്‍ ഇല്ല. ഇവിടന്നങ്ങോട്ട് ഞാനാണ് പ്രധാന കഥാപാത്രം.പള്ളിയില്‍ നിന്ന് ടീച്ചര്‍മാര്‍ എന്നെ എങ്ങനെ ആണ് സ്കൂളില്‍ കൊണ്ട് പോയതെന്ന് എനിക്ക് കൃത്യമായി ഓര്‍മ ഇല്ല. മിക്കവാറും പൂച്ചക്കുട്ടികളെ എടുക്കുന്ന പോലെ കഴുത്തില്‍ തൂക്കി കൊണ്ട് പോയി കാണണം.
അവര്‍ നേരെ എന്നെ ഹെഡ് മിസ്ട്രെസ്സിന്റെ മുറിയില്‍ കൊണ്ട് പോയി.
ഒരുടീച്ചര്‍ എന്‍റെ ഉടുപ്പഴിച്ചു. സാരില്ലട്ടോ, ഞാന്‍ ഇതിപ്പോ കഴുകി തരാം. സ്കൂള്‍ വിടുമ്പോഴേക്കും ഉണങ്ങിക്കോളും . അപ്പൊ മോള്‍ക്ക് നല്ല കുപ്പായം ഇട്ടു വീട്ടില്‍ പോകാമല്ലോ ടീച്ചര്‍ പറഞ്ഞു . ഓഹോ അപ്പോള്‍ അടുത്ത നാലു പീരീഡ് ഞാന്‍ മിസ്റ്റര്‍ ഇന്ത്യയെ പോലെ ക്ലാസ്സില്‍ഇരിക്കണം എന്നാണോ....കൊള്ളാമല്ലോ(ആത്മഗതം).
മോള്‍ ഇനി ഇവിടെ ഇരുന്നാല്‍ മതി.
അത് കുഴപ്പമില്ല. ഇവിടെ ഇപ്പൊ ആരും വരില്ലല്ലോ.
അങ്ങനെ ഞാന്‍ അവിടെയുള്ള കട്ടിലിന്‍റെ വക്കില്‍ ഇരുന്നു ഇരുന്നില്ല എന്ന പോലെ ഇരുന്നു.
ഇപ്പോഴെങ്ങാനും ഉണങ്ങുമോ എന്തോ.
എന്‍റെ ആ ഇരിപ്പ് ഒരല്‍പം കൂടി വിവരണം അര്‍ഹിക്കുന്നുണ്ട്. ആ ഇടയ്ക്കാണ് ഞങ്ങള്‍ വീട്ടില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് ഒരു യാത്ര പോയത്. അവിടെ കണ്ട ഒരു കമ്മല്‍ അമ്മയ്ക്ക് വല്ലാതെ ഇഷ്ട്ടമായി.
വെള്ളയും നീലയും നിറത്തിലുള്ള രണ്ടു വളയങ്ങള്‍ അങ്ങനെ തോളറ്റം
നീണ്ടു കിടക്കും. സ്കൂളില്‍ മറ്റാര്‍ക്കും അമ്മാതിരി കമ്മല്‍ ഇല്ലാത്തതു
കൊണ്ട് ഞാന്‍ അതിട്ടു വിലസി നടക്കുകയായിരുന്നുഅത് വരെ.
പക്ഷെ അപ്പോഴത്തെ എന്‍റെ വേഷത്തോട് ആ കമ്മല്‍ തീരെ യോജിക്കുന്നുണ്ടായിരുന്നില്ല.
ഏത് പോലീസുകാരനും ചിരിച്ചു
പോകും.
എനിക്കെര്‍പ്പെട്ട ദുരന്തത്തെപറ്റി കേട്ടറിഞ്ഞു അവിടെ എത്തിയ വിവിധ ക്ലാസ്സുകളിലെ ടീച്ചര്‍മാര്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
ഞാന്‍ കരണ്ടടിച്ച കാക്കയെപ്പോലെ അങ്ങനെ ഇരുന്നു. വേറെന്തു
ചെയ്യും?ബെല്ലടിച്ചു .
ടീച്ചര്‍മാര്‍ ക്ലാസ്സുകളിലേക്ക് തിരിച്ചു പോയി. ഞാന്‍ വെറുതെ വാതിലിനടുത്ത് ചെന്ന് പുറത്തേക്കു എത്തി നോക്കി. അവിടെ നിന്ന് നോക്കിയാല്‍ ഗ്രൌണ്ട് കാണാം.
ഹാ കഷ്ടമേ!
എന്‍റെ വെള്ള കളര്‍ ഷര്‍ട്ടും നീല കളര്‍ വള്ളിയുടുപ്പും അതാ കൊടിമരത്തിനു കീഴെയുള്ള കോണ്‍ക്രീറ്റ് പടികളില്‍ വെയില്‍ കായുന്നു.
ആ കൊടിമരത്തിനു നേരെ എതിര്‍വശത്താണ് എന്‍റെ ക്ലാസ്സ്.. ക്ലാസ്സിലെ കുട്ടികള്‍ എന്‍റെ ഉടുപ്പ് കണ്ടു ഇതിനുള്ളില്‍ ഉണ്ടായിരുന്ന ആളെവിടെപ്പോയി എന്ന് അല്ഭുതപ്പെടുന്നുണ്ടാവുമോ. അതോ ഞാന്‍ ഓഫിസ് റൂമില്‍ തുണിയില്ലാതെ ഇരിപ്പാണെന്ന് സിസ്റ്റര്‍ അവരോടു പറഞ്ഞു കാണുമോ.
എനിക്ക് സങ്കടം വന്നു.
aa dress enik onnu kanichu taruo..but it is very nice sweetheart...likes it very much........
ReplyDelete10-20 kollam munpu nadannathaanu. Aa dress ippol ee bhoomiyil undaakan saadyatha illa
ReplyDeleteNannayirunnuto..
ReplyDeleteaneeb
:-D kollalo kadha..... Nice..
ReplyDeletebinson chettaa kadha alla.....jeevitham jeevitham
ReplyDeleteGood.....
ReplyDelete