Monday, February 3, 2014

ഒരു കൊറിയക്കാരന്റെ ദുഃഖം

കാലികറ്റ് യുണിവെർസിറ്റി കാമ്പസിൽ എം സി ജെക്കു പഠിക്കുന്ന കാലം.. അക്കാലത്തെ ഒരു കാര്യപരിപാടി ആയിരുന്നു ജേണലിസം ഡിപാർട്ട്‌മെന്റും ഫിലിം സൊസൈറ്റിയും കൂടി മാസം തോറും നടത്താറുള്ള ഫിലിം ഫെസ്ടിവലുകൾ. സിനിമാ പ്രദര്ശനത്തിന് ഹാള് ബുക്ക്‌ ചെയ്യുക, കാണിക്കേണ്ട സിനിമകളുടെ CD ഒപ്പിക്കുക, പബ്ലിസിറ്റി കൊടുക്കുക, ടികറ്റ് കൊടുക്കുക..ഇതെല്ലാം സംഘാടകരായ ജേണലിസം വിദ്യാർഥികളുടെ പണി ആയിരുന്നു. ഇതിൽ ലേഡീസ് ഹൊസ്റ്റലിലെ പബ്ലിസിറ്റി ആയിരുന്നു പെണ്‍കുട്ടികളായ ഞങ്ങളുടെ ഒരു പ്രധാന ചുമതല. കാണിക്കാൻ പോകുന്ന സിനിമകളുടെ പോസ്റ്റർ എഴുതി ഉണ്ടാക്കി അതിൽ വാർഡന്റെ ഒപ്പ് വാങ്ങിച്ചു നോടിസ് ബോർഡിൽ പതിക്കണം. ഹൊസ്റ്റലിൽ ഒട്ടിക്കുന്ന എല്ലാ കടലാസിലും വാർഡന്റെ ഒപ്പ് വേണം എന്നായിരുന്നു അന്നത്തെ ചട്ടം.
അത്തവണ കിം കി ദുക് ഫിലിം ഫെസ്റിവൽ ആയിരുന്നു. കിം കി ടുകിന്റെ സിനിമയുടെ പേരുകൾ കോവക്കാ അക്ഷരത്തിലും മഹാനായ സംവിധായകൻ കിം കി ടുകിന്റെ പേര് വെണ്ടക്കാ അക്ഷരത്തിലും എഴുതിയ ഒരു എമണ്ടൻ പോസ്റ്ററുമായി ഞാനും എന്റെ സുഹൃത്തും ഒപ്പ് വാങ്ങാൻ വാർഡന്റെ അടുത്തെത്തി. മാഡം ഈ പോസ്റ്റർ ഒന്ന്.....എന്ന് പറഞ്ഞു അച്ഛന്റെ പാന്റിന്റെ നീളം കുറക്കാൻ പോയ രമേഷിനെയും സുരേഷിനെയും പോലെ നിന്നു. മാഡം ആ പോസ്റ്റർ ഒന്നിരുത്തി വായിച്ചു.
എന്നിട്ട് ചങ്കു കലക്കുന്ന ഒരു ചോദ്യം ഞങ്ങളോട് ചോദിച്ചു
"ഓ ഇത്തവണ നിങ്ങളുടെ ഫിലിം ഫെസ്റ്റിവലിനു ഹിന്ദി പടമാണല്ലേ?"
ഞങ്ങൾ ഞെട്ടി. രമേഷിനെയും സുരേഷിനെയും പോലെ മുഖത്തോട് മുഖം നോക്കി. എന്താ സംഭവം? ഈ കൊറിയൻ പടം എങ്ങനെ ഹിന്ദി പടമായി? പോസ്റ്ററിൽ തെറ്റ് വന്നോ? അറിയാതെ ഹിന്ദി എഴുതിപോയോ. അതിനു നമുക്ക് ഹിന്ദി എഴുതാൻ പോയിട്ട് വായിക്കാൻ പോലും അറിയില്ലല്ലോ.
ഞങ്ങൾ മാഡത്തിനോട് പറഞ്ഞു, "അല്ല ഹിന്ദി അല്ല. കൊറിയൻ ആണ്. എന്തെ മാഡത്തിനു അങ്ങനെ തോന്നാൻ?"
അപ്പൊ ഈ കിം കി ദുക് ന്നു പറഞ്ഞാൽ ഹിന്ദി അല്ലെ?
അപ്പോഴാണ്‌ ഞങ്ങൾക്കും ബൾബ് കത്തിയത്. കിം കി ദുക് എന്ന് പറഞ്ഞാൽ ഹിന്ദിയിൽ കിമ്മിന്റെ ദുഃഖം. വാട്ട് എ കോ-ആക്സിടെന്റ്!
പിന്നെ കിം കി ദുക് ഒരു ബോളിവുഡ് സിനിമ അല്ല എന്നും അദ്ദേഹം പുപ്പുലിയായ ഒരു സംവിധായകനാണ് എന്നും വാർഡനെ പറഞ്ഞു മനസ്സിലാകിയിട്ടെ ഞങ്ങൾ പോയുള്ളൂ. തെറ്റിധാരണകൾ അപ്പോൾ തന്നെ മാറ്റുന്നതല്ലേ നല്ലത്.

8 comments:

  1. 'കിം കിയുടെ ദുഖവും വാര്‍ഡന്റെ സ്വപ്നവും'
    എന്നാലും കിം കി ഡുക്കിനെ വച്ച് വാര്‍ഡന്‍ ഒരു ഹിന്ദി സിനിമ തന്നെ നിര്‍മിച്ചു കളഞ്ഞല്ലോ...

    ReplyDelete
  2. ഹ ഹ ഹ ഞാനായിരുന്നെങ്കിലും അത് തന്നെ സംഭവിച്ചേനെ കിം കീ ദുഃഖ് 

    ReplyDelete
  3. ഹഹഹഹ....കിം കീ ദുക്!!!

    ReplyDelete
  4. thats one interesting കോ-ആക്സിടെന്റ്...
    :)

    ReplyDelete
  5. കിം കീ ദുക് പുപ്പുലി... ഇത്‌ കേട്ടാൽ ദുക്കം ആയി പോയേനേ .... :-)

    ReplyDelete