ചെറിയ ഒരു പര്യടനം കഴിഞ്ഞു വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾ സമയം രാത്രി ഏഴു മണി. നല്ലവണ്ണം ഇരുട്ടായിട്ടുണ്ട്. ഞാനാനെങ്കിലോ തനിച്ചും. വീടിലെത്താൻ ഇനി ഓട്ടോ പിടിക്കണം.
പക്ഷെ പെട്ടന്നാണ് ഫോണ്‍ റീചാർജ് ചെയ്തു കളയാം എന്നൊരു ഉൾവിളി ഉണ്ടായത്. ഞാൻ ചുറ്റും നോക്കി.
അതാ ഒരു റീചാർജ് കട!
റീചാർജ് കട എന്നു പറഞ്ഞാൽ മറ്റേതൊരു റീചാർജ് കടയും പോലെ ഒരു അത്യാധുനിക പെട്ടിക്കട. റോഡരികിലെ ഓവുചാലിന് മുകളിലിട്ടിട്ടുള്ള കോണ്ക്രീറ്റ് സ്ലാബിൽ നിന്ന് കൊണ്ട് വേണം നമ്മൾ ക്രയവിക്രയം നടത്താൻ.
കടയിൽ രണ്ടു കുമാരന്മാരാണ് ഉണ്ടായിരുന്നത്. മസിലൊക്കെ ഉരുട്ടി 'ദിപ്പോ പൊട്ടും' റ്റീഷർട്ടൊക്കെ ഇട്ടു ഗൌരവത്തിൽ ഇരിക്കുകയായിരുന്ന ആ മസിൽകുട്ടന്മാർ എന്നെ കണ്ടപ്പോൾ ബാസ്സിട്ടു ഇങ്ങനെ ചോദിച്ചു, "ഏതാ കണക്ഷൻ? "
"വോഡഫോണ്‍"
"കാർഡില്ല. ഈസി ചെയ്യാം"
"ശരി"
"എത്ര രൂപയുടെയാ?"
"ഇരുപത്"
ഇത് കേട്ടതും അതിലൊരുത്തൻ അക്കങ്ങൾ കരകുരാ എഴുതിയ ഒരു നോട്ടുബുക്ക് ആവശ്യത്തിലധികം പുച്ഛത്തോടെ എൻറെ മുന്നിലേക്ക് നീക്കി വച്ചു.
ഞാൻ നമ്പർ എഴുതാൻ തുടങ്ങിയപ്പോഴാണ് പെട്ടന്ന് കാലിൻറെ ചെറുവിരലിൽ ഒരു പിരുപിരുപ്പു അനുഭവപ്പെട്ടത്. പോകാൻ ധൃതി ഉണ്ടായിരുന്നത് കൊണ്ട് അതെന്താണെന്ന് നോക്കാതെ കാല് കുറച്ചു നീക്കി വച്ചു ഞാൻ നമ്പർ എഴുതൽ തുടർന്നു.
ദാ പിന്നേം. വല്ല പുൽചാടിയോ മറ്റോ ആയിരിക്കും. ഞാൻ മൈൻഡ് ചെയ്തില്ല .
നമ്പർ എഴുതിക്കൊടുത്തു ചുമ്മാ കാലിലോട്ടൊന്നു നോക്കി.
അപ്പോൾ കണ്ട ആ ഭീകര കാഴ്ച!
ഒരു സ്കെയിലിന്റെ അത്ര നീളവും പെൻസിലിന്റെ അത്ര തടിയുമുള്ള ഒരു ഉഗ്രസർപ്പം അതാ എൻറെ കാലിനടുത്ത് വഴി തടസ്സപ്പെട്ടു നില്ക്കുന്നു!
നീയാണോടീ പാമ്പുകളെ വഴി നടക്കാൻ സമ്മതിക്കാത്ത അലവലാതി ഷാജി എന്ന ഒരു ഭാവത്തോടെ തലയുയർത്തി എൻറെ മുഖത്തേക്ക് നോക്കി നില്ക്കുകയാണ് ആശാൻ.
പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല.
ബാലരമ സ്റ്റൈലിൽ "ഹീയ്യോ!" എന്ന് കരഞ്ഞു കൊണ്ട് ഇന്ത്യക്ക് ഒളിമ്പിക് മെഡൽ പ്രതീക്ഷ നല്കുന്ന ഒരു ഉഗ്രൻ ഹൈജമ്പ് പ്രകടനം അപ്പോൾ തന്നെ
കാഴ്ച വച്ചു. കവലയിൽ ഉണ്ടായിരുന്നവരെല്ലാം എന്റെ പ്രകടനം കണ്ടു അദ്ഭുതപരതന്ത്രരായി!
പക്ഷെ തിരിച്ചു ഭൂമിയിൽ ലാൻഡ് ചെയ്തപ്പോഴേക്കും ആ കാളസർപ്പം അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു.
മസിൽകുട്ടന്മാരുടെ മുഖത്ത് അമ്പരപ്പ്.
ചേച്ചി ഇപ്പൊ എന്താ ചെയ്തത്? എന്താ ഉണ്ടായേ?
എനിക്കാണെങ്കിൽ പേടി കൊണ്ട് ശബ്ദവും പുറത്ത് വരുന്നില്ല.
പ്....പ്....
ഏ?
ഒരു...പ്...പ്...പാമ്പ്....
അത് കേട്ടതും മസിൽകുട്ടന്മാർ കാറ്റഴിച്ചു വിട്ടത് പോലെ ചുരുങ്ങി. അവര് രമേഷിനെയും സുരേഷിനെയും പോലെ ഒന്ന് പരസ്പരം ചേർന്ന് നിന്നു.
എവടെ?
ഇവിടെ ഉണ്ടായിരുന്നു. എങ്ങോട്ടാ പോയേന്നറിയില്ല.
ഇനി അഥവാ നമ്മുടെ പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടാൽ തന്നെ ശക്തരായ ഈ യുവാക്കൾ അതിനെ സിമ്പിൾ ആയി കൈകാര്യം ചെയ്യും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ആ പ്രതീക്ഷയിൽ ഞാൻ ഇങ്ങനെ പറഞ്ഞു.
ഇനി നിങ്ങളുടെ കാലിന്റെ അടുത്തെങ്ങാനും ഉണ്ടോന്നു നോക്കിയേ.
ഇത് കേട്ടതും അവരുടെ മുഖത്ത് ഞങ്ങൾ ഇപ്പൊ കരയും എന്നൊരു ഭാവം വന്നു.
"സത്യമായിട്ടും കണ്ടോ?"
"ഉവ്വെന്നേ. അതിവിടെ തന്നെ കാണും"
"ചേച്ചി ഞങ്ങളെ വെറുതെ പേടിപ്പിക്കല്ലേ. ചേച്ചിക്ക് ഇതും പറഞ്ഞിട്ട് പോയാ മതി. ഞങ്ങള് രണ്ടാളും രാത്രി ഇനി എങ്ങനാ ഇവിടെ ഒറ്റക്കിരിക്കുന്നെ?"
അതോടെ ഇനി അവിടെ നില്ക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നെനിക്കു മനസ്സിലായി. അതുകൊണ്ട്, "മക്കളെ, ആ നമ്പരങ്ങു വെട്ടിക്കോ. ഞാൻ നാളെ വരാം." എന്നറിയിച്ച്പേ ടിച്ചരണ്ട ആ മസിൽകുട്ടന്മാരെ അവിടെ ഒറ്റയ്ക്ക് വിട്ടു കിട്ടിയ ഓട്ടോയിൽ കയറി വീട്ടിൽ പോയി.

ഹഹഹ
ReplyDeleteറീച്ചാര്‍ജ് ചെയ്ത് കഴിഞ്ഞാരുന്നേല്‍ ഇരുപത് രൂപാ ലാഭമായേനെ
അവര്‍ പേടിച്ച് സ്തംഭിച്ചിരിയ്ക്കുന്നതുകൊണ്ട് പൈസേടെ കാര്യമൊക്കെ എപ്പോഴേ മറന്നുകാണും.
ha ha :)
ReplyDelete'ദിപ്പൊ പൊട്ടും ടീ ഷർട്ട്' അത് കൊള്ളാം ഹ ഹ ഹ
ReplyDeleteഅപ്പൊ പാമ്പ്
http://indiaheritage1.blogspot.sg/2013/10/blog-post_24.html
http://indiaheritage1.blogspot.sg/2013/10/blog-post_23.html
http://indiaheritage1.blogspot.sg/2013/10/blog-post_20.html
എന്റടുത്ത് മാത്രമല്ല അല്ലെ ?
Thank u.......ha ha. aa paambinte oru close up photo vendathaayirunnu
Deleteennittu vENam ente kattEm paTOm maTangaan alle?
DeleteHahaha hahaha
ReplyDelete:D
DeleteHmmm ha ha haaa
ReplyDeleteHmmm ha ha haaa
ReplyDeleteദീപ ചേച്ചി അവരോടെ വാവ സുരേഷിനെ വിളിക്കാൻ പറയാമായിരുനില്ലേ
ReplyDeleteha ha Vava sureshinu oru standard okke ille mole?
Deleteഹി ഹി ബാലരമ സ്‌റ്റൈല്‍ ചാട്ടം ... തകര്‍ത്തൂട്ടോ.
ReplyDeleteThank u :)
DeleteThis comment has been removed by the author.
ReplyDeletenannaayittunt
ReplyDeletevisit www.vakkopeetika.blogspot.in
ഹൈജമ്പ് പ്രകടനം കണ്ടപ്പോൾ പാമ്പ് പേടിച്ച് കാണും ....
ReplyDelete